Monday, May 25, 2015

Poem - കവിത : " മേയ് ഫ്ലവർ " (May Flower)

കവിത
റവ.ബൈജു മർക്കോസ്
ലൂഥരൻ സ്കൂൾ ഓഫ് തിയളോജി ചിക്കാഗോ
                                 
 " മേയ് ഫ്ലവർ "
         --------

ചെറു ചെറു മുകുളങ്ങൾ
വിടരാൻ  വെമ്പി നില്ക്കവേ
മഞ്ഞിൻ  കണങ്ങൾ
തുരു തുരെ വന്നു പതിച്ചതാണ് !

ഒരു കൊമ്പ് പൊട്ടി
താഴേയ്ക്ക്  ഞാഴ്ന്നു -
പ്രാണൻ പിടഞ്ഞു നില്ക്കവേ
വര്ഷപാതം വന്നലച്ചതാണ് !

മഞ്ഞിൻ  വെള്ള മൂടി, സൂര്യനെ-
മറച്ചു, താപം നിഷേധിച്ചു
തണുത്തുറയവേ
നിദ്രയെ പുൽകിയതാണ് !

ഉറങ്ങി, ഉണരാൻ കഴിയാതെ
നനഞ്ഞു വിടരാൻ കഴിയാതെ
മണ്ണോടു ചെർന്നുടയവേ
ശ്വാസം നിലച്ചതാണ്‌ !

നിശ്ചേഷ്ടമായ്‌ ,നിർന്നിമേഷമായ്
നിഷ്പ്രശ്ചന്നമായ്
കേവലജീവിതം(bare life)
പുൽകിയതാണ് !

പക്ഷേ, ഇന്നെത്ര ലോലമായ്‌,
സൗമ്യമായ് - പുൽക്കൊടീ
 നീയിന്നു  ഉയിര്പ്പിന്റെ  പച്ചയെ
പുനർന്നുണർന്നു !

എവിടെയോളിപ്പിച്ചു വച്ചു നിൻ
മഞ്ഞിൽ  മറയാത്ത ഹരിത രാഗങ്ങൾ?
എവിടെ മറച്ചു വച്ചൂ  നിൻ,
മിഴിവെഴും ജീവസ്പന്ദങ്ങൾ ?

അത്രമേൽ ക്രൂരമാം
ജീവിത ഭാവത്തെ
എത്രയോ മുഗ്ദ്ധമായ്
ഉത്ഥാനം ചെയ്തു നീ!

എത്ര വിലോലം,
എത്രയഗാധം,
എത്രയനുരന്ജിതം നിന്റെയീ
ഇളവെയിൽ വാഴ്വ്‌!

പടിവാതിൽ  കടന്നു
പല വർണ്ണ  ശോഭയായ്
വാസന്തമെത്തുമ്പോൾ
പൂക്കാതിരിക്കുവാനാകുമോ
നിനക്ക് ?


_________________________

                                                        
26 മെയ്‌ 2015  

3 comments:

THE INTERSECTIONAL DALITITY

  [Note:  The pictures are from the Dalit History Month  Celebrations and Panel Discussion on Endurance, Solidarity and Liberation , conduc...