Monday, September 5, 2016

Poem- പച്ചയിലേക്കു ഒരു ജ്ഞാനസ്നാനം (Baptism into the Green)



സംഗീതാത്മകമായ ഒരു ജീവനം
പ്രകൃതിയും പ്രപഞ്ചവും
ഈ മഴയും, ഇളവെയിലും
മുങ്ങിനീരുന്ന ഉത്ഥാന സൗഭാഗ്യം
ഇത് തന്നെ ബുദ്ധാനുഭവം !

എന്റെ ബോധമണ്ഡലത്തിലെ
രൂപക്കൂടുകൾ, സമ്മർദ്ദങ്ങൾ,
കലണ്ടറിലെ പേടിപ്പെടുത്തുന്ന
ചുവപ്പു ചിഹ്നങ്ങൾ !
എല്ലാം കഴുകിക്കളയുന്ന
ജീവന്റെ പ്രകാശവർഷം.
ഒരു ജ്ഞാനസ്നാനത്തിന്റെ
കുളിർമ്മയും ,പുതുമയും !

ഒന്ന് പെയ്തൊഴിയുവാൻ
കാത്തുനിൽക്കയാണ് കരിമേഘം.
ഒരു സാന്ദ്രമായ ഇരുട്ട് മൂടിയിട്ടുണ്ട്
ഈ ലൈബ്രറിയിലെ പൂച്ചെടികൾ
ആഴമായ എന്തോ ഒന്ന് സംവദിക്കയാണ്.
ജീവിതത്തിന്റെ ഘനതയെപ്പറ്റി,
ആഴത്തെപ്പറ്റി, എത്ര തിരഞ്ഞാലും
ബാക്കിയാവുന്ന അറിവിന്റെ നിഴലുകളെപ്പറ്റി
ഹോ..എന്തൊക്കെയാണവ പറയുന്നത് !
എന്തുതന്നെയായാലും
ഒരു അനര്ഘനിമിഷംഅതെനിക്ക്
സമ്മാനിച്ചു! ഈ ചെടികളും ,
പുറത്തു സാന്ദ്രമായ ഇരുളും പച്ചയും
 എല്ലാം ഒന്നുചേരുന്ന പോലെ!
പ്രകൃതിയിലേക്ക് ,പച്ചയിലേക്കു
സ്നേഹാർദ്രമായ ഒരു സ്നാനം.
ഇതുമതിയെനിക്ക്
ഇത്രമാത്രം !

No comments:

Post a Comment

[Poem]: For a New Blossom

    While waiting for a new blossom, Let you not forget watering the roots, Droplets will dance with your feet!   ...