സ്മരണകളുടെ തീരം
ജനിമൃതിയുടെ താളം
കേൾക്കയായ് ഏകതാനം
നിൽക്കയായ് മൂകമായ് ഞാൻ
മഴയായ് , നിലാവായ് പൊഴിയും
ദൈവസ്നേഹത്തിൻ സാന്ദ്രതീരം.
മഞ്ഞും, മഴയും, വെയിലും,
നമ്മളൊന്നായ് പങ്കിട്ടു പണ്ടേ
കണ്ണീരും, കനവും, കിനാവും
നമ്മളൊന്നായ് നെയ്തിട്ടു പിന്നെ
നിന്നെക്കുറിച്ചൊന്നു പാടാൻ
മെല്ലെക്കുറിക്കുന്ന ഗീതം
കരയും, കടലും, മരുവും
നമ്മളൊന്നായ് പിന്നിട്ടു, പണ്ടേ
പറയാതെ സൂക്ഷിച്ച കഥകൾ
നമ്മളിനിയെന്ന് പങ്കിട്ടു ചൊല്ലും ?
നിന്നെക്കുറിച്ചെന്നുമോർക്കാൻ
നിണമാർന്നെഴുതുന്ന ഗീതം.
(ഒരു പ്രിയപ്പെട്ടവന്റെ സ്മരണാഞ്ജലിക്ക് വേണ്ടി കുറിച്ചത് )
No comments:
Post a Comment