ഉയിർപ്പിന്റെ ശീലം ( The Practice of Resurrection)
ഒരു രോഗം നമ്മുടെ അനുദിനഭാഷയെയും ജീവനശൈലിയെയും
കവർന്നെടുക്കുന്നതെങ്ങിനെയെന്ന് കോവിഡ് -19 കാണിച്ചു തരുന്നുണ്ട്. Physical Distancing,
Quarantine, Isolation
തുടങ്ങിയ വാക്കുകൾ എത്ര വേഗമാണ് നമ്മുടെ അനുദിനവ്യാപാരങ്ങളിലേക്കു ക്ഷണിക്കപ്പെടാതെ
വന്നു കൂടുകൂട്ടിയത് ? ദീന സംബന്ധിയായ പൊതുഭാഷയും, രൂപകങ്ങളും എങ്ങിനെയാണ് രോഗാതുരരുടെ
സാമൂഹിക പ്രപഞ്ചത്തെ സൃഷ്ടിക്കുകയെന്ന് സൂസൻ സൊൻടാങ് അവരുടെ "രോഗമെന്ന
രൂപകം"(
Illness as Metaphor)[1] എന്ന ഗ്രൻഥത്തിൽ നിരീക്ഷിക്കുന്നുണ്ട്.
പ്രതീക്ഷാനിർഭരമായ പദപ്രപഞ്ചങ്ങൾ ഭാവനാത്മകമായി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുകൂടി
അവർ സൂചിപ്പിക്കുന്നു.
ഒന്നോർത്തുനോക്കിയാൽ, സാമൂഹികമായ
പുറന്തള്ളലും, ഒറ്റപ്പെടലിന്റെ നൊംബരവും , ഏകാന്തതയുടെ വേദനയുമൊക്കെ അതിന്റെ തീവ്രതയിൽ
അനുഭവിച്ചുകടന്നുപോയൊരാൾ, ക്രിസ്തുവല്ലാതെ മറ്റാരുണ്ട്? ഏലി ഏലി ലമ്മ സബക്താനി എന്ന
കുരിശിലെ നിലവിളി, ലോകത്തിലെ സകല അനാഥത്വങ്ങളെയും സംഗ്രഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ
ലോകം മുഴുവൻ സൗഖ്യം നിറയേണ്ടുന്നതിനുവേണ്ടിയുള്ള ഉള്ളുരുകൽ പ്രാർത്ഥന കൂടിയാണത്.
മൂന്നാംപക്കത്തിലെ ഉയിർപ്പാണ് ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരം !
ക്രിസ്തുവിന്റെ ഉയിർപ്പ്
ഏറ്റവും ലളിതമായി നമ്മെ പഠിപ്പിക്കുന്നത് - We shall Overcome- എന്ന അതിജീവനപാഠമാണ്. എല്ലാ യാതനകളെയും നമുക്ക്
അതിജീവിക്കാൻ കഴിയുമെന്ന്! ഉയിർത്തെഴുന്നേറ്റ
ക്രിസ്തു, കുരിശിനെക്കുറിച്ചു പരാതി പറഞ്ഞതായി ഒരിടത്തും നമ്മൾ വായിക്കുന്നില്ല ! അതിന്റെയർത്ഥം,
ക്രിസ്തു അനൈതികയാതനകളെ സാധൂകരിക്കുന്നുവെന്നല്ല, മറിച്ചു യാതനകളുടെ ഋണാത്മക രുപീകരണങ്ങളെ (Negative Formation) വന്ധ്യംകരിക്കുന്നുവെന്നാണ്!
സങ്കടം ചൂഴ്ന്നു നിൽക്കുന്ന
ക്രിസ്തുവിന്റെ കബറിങ്കൽ നിന്ന് വെള്ളിയാഴ്ച്ച തിരികെ വീട്ടിലേക്കു മടങ്ങുന്ന സ്‌ത്രീകളെക്കുറിച്ചു
സുവിശേഷം കോറിയിടുന്നത് പ്രതീക്ഷയോടെയാണ്. ഞായറാഴ്ചയിലേക്കു അവർ സുഗന്ധവര്ഗം കരുതിവച്ചു!
ഉയിർപ്പിൻറെ വിപ്ലവാത്മകമായ ശീല(practice of resurrection)[2]മാണത്. മരണത്തിന്റെ മണമുള്ള
ജീവിതസദർഭങ്ങളിലും ഒരുയിർപ്പുഞായറിനുവേണ്ടി കരുതിവെയ്ക്കുന്നതിന്റെ പേരാണ് -ഉയിർപ്പു
ശീലം. ശീലമെന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത്, (വിറ്റോർ വെസ്‌തെല്ലേ
യുടെ ഭാഷയിൽ) വെറും ക്രിയയെന്നോ, നിഷ്ഠയെന്നോ
അല്ല, മറിച്ചു തികച്ചും സ്വാഭാവികമായ ഉൾച്ചേരൽ(Disposition)എന്നാണ്.
സ്നേഹത്തിന്റെ അദ്ധ്വാനമാണ്
( Labour
of Love) ഈ
ഉയിർപ്പു ശീലത്തിന്റെ പ്രത്യക്ഷ
ആവിഷ്കാരം. കുരിശിന്റെ ചുവട്ടിൽ കണ്ണുനീർ പങ്കിടുവാനും, അസാധാരണമായി മരിച്ച ഒരാൾക്കുവേണ്ടി തിരികെ ലഭിക്കാത്ത സ്നേഹത്തിന്റെ ചാവുക്രിയ ചെയ്യുവാനും, അയാളുടെ കബറിങ്കലേക്കു മറ്റൊന്നും നോക്കാതെ മറ്റാരേക്കാളും മുൻപേ പോകുവാനും ഈ സ്ത്രീകളെ പ്രേരിപ്പിച്ചത് സ്നേഹത്തിന്റെ അദ്ധ്വാന (Labour of Love)മാണ്. ഓരോ ഉയിർപ്പിനു പിന്നിലും സ്നേഹത്തിന്റെ അദ്ധ്വാനമുണ്ട്. അത് മിക്കപ്പോഴും സ്ത്രൈണവും, അതിനാൽത്തന്നെ "അദൃശ്യ"(socially invisible & underappreciated)വുമാണ്. സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ ഉയിർപ്പിനാൽ അതിശയിക്കപ്പെടുവാൻ ( surprised by resurrection) കഴിയൂ.
ആവിഷ്കാരം. കുരിശിന്റെ ചുവട്ടിൽ കണ്ണുനീർ പങ്കിടുവാനും, അസാധാരണമായി മരിച്ച ഒരാൾക്കുവേണ്ടി തിരികെ ലഭിക്കാത്ത സ്നേഹത്തിന്റെ ചാവുക്രിയ ചെയ്യുവാനും, അയാളുടെ കബറിങ്കലേക്കു മറ്റൊന്നും നോക്കാതെ മറ്റാരേക്കാളും മുൻപേ പോകുവാനും ഈ സ്ത്രീകളെ പ്രേരിപ്പിച്ചത് സ്നേഹത്തിന്റെ അദ്ധ്വാന (Labour of Love)മാണ്. ഓരോ ഉയിർപ്പിനു പിന്നിലും സ്നേഹത്തിന്റെ അദ്ധ്വാനമുണ്ട്. അത് മിക്കപ്പോഴും സ്ത്രൈണവും, അതിനാൽത്തന്നെ "അദൃശ്യ"(socially invisible & underappreciated)വുമാണ്. സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ ഉയിർപ്പിനാൽ അതിശയിക്കപ്പെടുവാൻ ( surprised by resurrection) കഴിയൂ.
ക്രിസ്തുവിന്റെ ഉയിർപ്പ്, നമ്മുടെ
ജീവിതത്തിന് പുതിയ ഭാഷയും, രൂപകങ്ങളും സമ്മാനിക്കുന്നുണ്ട്. ഉത്ഥിതനായ ക്രിസ്തുവിനേയും,
ഒഴിഞ്ഞകല്ലറയെയും കണ്ടു മടങ്ങുന്ന സ്ത്രീകളുടെ ഭാഷ തികച്ചും പ്രത്യാശാഭരിതമാണ്. ഒഴിഞ്ഞ
കല്ലറ (Empty
Tomb) പിന്നീട്
ക്രിസ്തുവിശ്വാസത്തിന്റെ നിറഞ്ഞ ഗർഭ പാത്രമായി ( Engaged Womb) രൂപപെടുകയാണല്ലോ?
ക്രിസ്തുവിന്റെ ഉത്ഥാനം,
നമ്മെ അനുദിന ഉയിർപ്പി (
everyday resurrection)
ലേക്കു നയിക്കണമെന്നു ഓർമിപ്പിക്കുന്നത് പൗലോസ് ശ്ലീഹായാണ് ( Coloss 3 :1). ഉയിർപ്പ് മരണാന്തരം നമ്മെ
കാത്തിരിക്കുന്ന ഒറ്റദിന പരിപാടി ( oneday -project )യല്ല, മറിച്ചു അനുദിനയാഥാർഥ്യ(everyday reality)മാണ്. ക്രിസ്തുവിന്റെ മരണവും,
ഉയിർപ്പും ജീവിതത്തിന്റെ അനുദിനയാഥാർഥ്യമാകുമ്പോഴാണ്, നമ്മൾ ശരിക്കും ക്രിസ്തുവിന്റെ
ഉണ്മയുള്ളവരാകുക. ക്രിസ്തുവിൽ (Christ )നിന്നും ക്രിസ്തുവാക(Being Christ like )ലിലേക്കുള്ള ദൂരം അനുദിനമരണവും(everyday death) അനുദിന (everyday
resurrection)ഉത്ഥാനവുമാണ്.
പണ്ട് വായിച്ചു മറന്നുപോയ
ഒരു ഹൈക്കു കവിത, പൊടിതട്ടിയെടുത്താൽ അതിങ്ങനെയാണ്; " നനയ്ക്കാൻ ചെന്നപ്പോൾ തൈമാവ്
മൊഴിഞ്ഞു: അരുതേ, എനിക്ക് വേനലിലെ മരണവും, വസന്തത്തിലെ ഉയിർത്തെഴുന്നേൽപ്പും നിഷേധിക്കരുതേ!"
പ്രാത്ഥനാഗീതം :
ലോകം മുഴുവൻ
സുഖം പകരാനായ്
സ്നേഹ ദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിൻ നടുവിൽ വഴി തെളിക്കൂ
!
No comments:
Post a Comment