ആരാണ് ഒരു യഥാർത്ഥ സഖി ? who is a real companion ? എനിക്ക് തോന്നുന്നു, സ്വന്തം ശ്വാസം പങ്കുവയ്ക്കുവാൻ കഴിയുന്ന ഒരാൾ ആയിരിക്കും അതെന്നാണ്. ഒരാൾക്ക് തന്റെ ശ്വാസം മറ്റൊരാൾക്ക് അത്രമേൽ സ്വാഭാവികമായി പങ്കിടേണമെങ്കിൽ രണ്ടുപേരും ഒരേ ജീവ പ്രപഞ്ചത്തിൽ(Life-world) അത്രമേൽ അടുത്ത് ജീവിക്കുന്നവരായിരിക്കേണം. ഇംഗ്ലീഷിൽ coincidence എന്ന വാക്ക്, യാദൃ ശ്ചികതയെ സൂചിപ്പിക്കുന്ന ഒരു വാക്കാണെങ്കിലും, co-inside എന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുവാനാണെനിക്ക് ഏറെയിഷ്ടം. ഒരാൾ മറ്റൊരാളിൽ ശ്വാസം പങ്കിട്ടു ജീവിക്കുക(Co-inside), അങ്ങിനെ പാരസ്പരികതയുടെ ഒരു ലോകം അവബോധത്തോടുകൂടി സൃഷ്ടിക്കുക ഇതൊക്കെത്തന്നെയല്ലേ നമ്മുടെയീ കൊച്ചു ജീവിതത്തെ മനോഹരമാക്കുന്ന സൽക്രിയകൾ. ഒന്നോർത്തുനോക്കിയാൽ ഈ ഭൂമിയിലെ എല്ലാവരും തന്നെ ഒരേ ശ്വാസത്തിന്റെ അംശികളാണ്. We all share one single breath. വിശുദ്ധ വേദപുസ്തകത്തിലെ മനോഹരമായ ഒരു episode വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20 മദ്ധ്യായത്തിലുണ്ട്. Jesus breathing breath on his disciples, as an act of gifting them Holy spirit. പരിശുദ്ധാത്മാവന്ന ദാനം, ക്രിസ്തു തന്റെ ശിഷ്യർക്ക് സമ്മാനിക്കുന്ന മനോഹര ഭാഗമാണത്. ഒരു ദൈവശാസ്ത്രകാരൻ ഇങ്ങിനെയാണ് പരിശുദ്ധാത്മാവിനെ നിര്വചിക്കുന്നത് . It is the divine breath of God, that challenges us to live out resurrection everyday. ഓരോ ദിനവും ഉത്ഥാനത്തിന്റെ അനുഭവത്തിൽ ജീവിക്കുവാൻ നമ്മെ വെല്ലുവിളിക്കുന്ന ദൈവിക ശ്വാസം എന്ന്. മരണശക്തികൾക്കെതിരെയുള്ള ഉത്ഥാനത്തിന്റെ ശ്വാസമാണ് ഉത്ഥിതനായ കർത്താവ് ശിഷ്യഗണത്തിന് പകർന്നു നൽകിയത്.
സ്വന്തം ശ്വാസം മനുഷ്യരോടൊപ്പം പങ്കിടാൻ മനസ്സ് കാണിക്കുന്ന ഒരു ദൈവത്തെ ക്കുറിച്ചുള്ള സങ്കല്പം എത്ര മനോഹരമാണ്? ദൈവത്തെ അന്വേഷിച്ചു മറ്റൊരിടത്തും നമ്മൾ അലയേണ്ട കാര്യമില്ല, നമ്മുടെ ഈ ശ്വസത്തിൽ തന്നെയുണ്ട് ദൈവം. ഒരു പക്ഷെ ഈ കോവിഡ് കാലത്താണ് ശ്വാസത്തെക്കുറിച്ചു ഇത്രയധികം വേവലാതിപ്പെട്ടു തുടങ്ങിയത് . ഈ കോവിഡ് കാലത്താണ് അടുത്ത ഒരു ശ്വാസമെടുക്കുവാൻ oxygen ബാക്കിയില്ലാതെ അനേകം പ്രിയപ്പെട്ടവർ വിടപറഞ്ഞുപോയത്. ഈ covid കാലത്തുതന്നെയാണ് അമേരിക്കയിലെ Minneapolis -ൽ ഒരു വെള്ളക്കാരന്റെ മുട്ടിനടിയിൽ ശ്വാസം കിട്ടാതെ I cant breathe-എന്ന് പറഞ്ഞു പിടഞ്ഞു മരിച്ച ജോർജ് ഫ്ലോയ്ഡ് -ഉണ്ടായത്. പ്രിയപ്പെട്ടവരെ, you cannot breathe എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളാണ് നമുക്ക് ചുറ്റുമെങ്കിലും, പുതിയൊരു ശ്വാസത്തിന്റെ രാഷ്രീയവും ആത്മീയതയും വേദപുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നത് നമുക്ക് പ്രതീക്ഷ പകരുന്നുണ്ട്. എല്ലാവർക്കും ശ്വസിക്കുവാൻ കഴിയുന്ന, എല്ലാവർക്കും ഇടമുള്ള ഒരു പുതിയ സമൂഹം നമുക്കെല്ലാവർക്കും ചേർന്ന് പണിതുയർക്കാം. നമ്മുക്ക് അന്ന്യോന്യം മുഖം തിരിഞ്ഞു നിൽക്കാൻ ഒരുപാട് കാരണങ്ങളുണ്ടാവാം, പക്ഷേ ചേർന്ന് നിൽക്കാൻ ഒരൊറ്റ കാരണം മതിയാവും - We are part of one single breath. Let us take a deep long breath. Look ; God is with-in you.
No comments:
Post a Comment