Wednesday, March 8, 2017

വിനായകം (Opacity of Dalit Body)



വിനായകന്റെ അവാർഡ് - പ്രതികരണങ്ങളും, പിന്നീടുണ്ടായ അഭിമുഖങ്ങളും 
 ചിന്തകൾക്ക് മൂർച്ചയും, തെളിമയുമായും, ധൈര്യവുമാണ് നൽകിയത്. ഒരു ദളിത് ശരീരം എങ്ങിനെയാണ് "വ്യത്യസ്തതയുടെ  രാഷ്ട്രീയം"(politics of difference ) മുന്നോട്ടുവയ്ക്കുന്നത് എന്ന തിരിച്ചറിവ് അതുണ്ടാക്കി. തീർച്ചയായും പൊതു ബോധത്തിന്റെ വ്യവഹാരങ്ങൾക്കും എത്രയോ അപ്പുറമാണത്! ആ ശരീരത്തെ പഠിക്കണമെങ്കിൽ അൽപ്പം പിറകോട്ടു മാറി നിന്നെ പറ്റൂ! എയ്ച്ചുകെട്ടി, പൊലിപ്പിച്ചു, കാഴ്ച്ചവസ്തുവാക്കി, വിൽപ്പനയ്ക് വച്ച് അവസാനം ഗാലറിയിരുന്നു ഊറിച്ചിരിക്കുന്ന സവര്ണതയുടെ നാടകീയതയെ (theatrics), എത്ര ഭംഗിയായിട്ടാണ് അദ്ദേഹം തച്ചുടച്ചത്? എത്ര വേഗത്തിലാണ് ബഹുമാനം / ബഹുമാനക്കുറവ്, മധുരം / കയ്പ്പ്, അഹങ്കാരം / വിനയം തുടങ്ങിയ ദ്വന്ദ്വങ്ങളിലേയ്ക്ക് നമ്മുടെ വിശകലനങ്ങൾ പിന്നീട് ചേക്കേറിയതും ? അദ്ദേഹത്തിന്റെ ഭാഷ (ശരീരഭാഷയുൾപ്പെടെ) ഭിന്നഭാഷണങ്ങളുടെ (Heteroglossia ) അനിവാര്യതയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്.


കമ്മട്ടിപ്പാടം എന്ന ചിത്രം അതിന്റെ എല്ലാ പരിമിതികളോടൊപ്പം ( എത്തനോഗ്രാഫിക് ഹിംസയെന്ന ആക്ഷേപമുണ്ട് ), വിനായകൻ അഭിമുഖങ്ങളിൽ സൂചിപ്പിക്കുംപോലെ, കീഴാള സമൂഹത്തിന്റെ ചില പൊള്ളുന്ന  യാഥാർഥ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് " സ്‌ഥല / ഇട" ത്തെക്കുറിച്ചുള്ളതു തന്നെയാണ്.  കോൺക്രീറ്റ് മതിലുകൾക്കിടയിലെ ആ കൊച്ചു നടവഴിയിലൂടെ ഗംഗയുടെ മൃതശരീരം ശ്മശാനത്തിലേക്കെടുക്കുന്ന ദൃശ്യം ദളിതരുടെ ജീവ-പ്രപഞ്ചത്തിന്റെ (life-world ) അടയാളപ്പെടുത്തൽ തന്നെയാണ്. സ്വതന്ത്രമായും , സ്വച്ഛമായും ഉണ്ടായിരുന്ന കമ്മട്ടിപ്പാടം എന്ന ഭൗതിക ഇടം ( geographical  space ) ചെറുതായ്ച്ചെറുതായി, മതിലുകൾക്കിടയിലെയും,പാലത്തിന്നടിയിലെയും അധമ:ലോകമായി പൂട്ടപ്പെട്ടത് / സൃഷ്ടിക്കപ്പെട്ടതെങ്ങനെയെന്നു വിനായകൻ തന്നെ ആശ്ച്ചര്യപ്പെടുന്നുണ്ട്. ഇത്തരം "ഇടർമ" ( liminal )കളിലെ  ജീവിതമാണ്  ദളിതരുടേത്! ഈ ഇടർമകൾ ഒരു സൂക്ഷ്മ യുഗാന്ത ദർശനം (micro eschatology ) അനിവാര്യമാക്കുന്നുണ്ട്.അതിരുകളിലെയും (margins ), ഇടർമ (liminals )കളിലെയും ജീവിതത്തെ അടയാളപ്പെടുത്തുവാനാണ്   "eschata" എന്ന ഗ്രീക്ക് പദം, പുതിയ നിയമത്തിൽ ( New Testament ) ഉപയോഗിച്ച് കാണുന്നത്. ക്രിസ്തീയ യുഗാന്ത്യ ദർശനത്തിൽ "ഇടം"(Space) ഒരിക്കലും പ്രശ്നവൽക്കരിക്കപ്പെട്ടിട്ടില്ല, പകരം കാലത്തിനാണ് (Time) പ്രാമുഖ്യം. ക്രിസ്തീയ യുഗാന്ത ദർശനങ്ങളിലെ ഇടത്തെക്കുറിച്ചുള്ള ഈ  "ഇല്ലായ്മ"കൾ (lacuna) മനഃപൂർവമാണെന്ന് വീട്ടൂർ വെസ്‌തെല്ലേ എന്ന ബ്രസീലിയൻ ദൈവശാസ്ത്രജ്ഞൻ പറയുന്നു. (To be Continued)

THE INTERSECTIONAL DALITITY

  [Note:  The pictures are from the Dalit History Month  Celebrations and Panel Discussion on Endurance, Solidarity and Liberation , conduc...